Author

admin

Browsing

റിയാദ്: തീവ്രവാദ വിരുദ്ധ നിയമം ലംഘിക്കുന്നവർക്കുള്ള ശിക്ഷ സൗദി അറേബ്യ കർശനമാക്കി. ഭേദഗതി ചെയ്ത നിയമം അനുസരിച്ച് പരമാവധി 10.84 കോടി രൂപ (50,00,000 റിയാൽ) പിഴ ചുമത്തും. ഭീകരവാദത്തിന് ധനസഹായം നൽകുന്നവർക്കും സമാനമായ ശിക്ഷയുണ്ടാകും.

ധനകാര്യ സ്ഥാപനങ്ങളോ സംഘടനകളോ നിയമം ലംഘിച്ചാൽ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കും. നിയമം ലംഘിക്കുന്നവരെ പ്രവർത്തന മേഖലയിൽ നിരോധിക്കും. സ്ഥാപനത്തലവനോ ഭാരവാഹിയോ അംഗമോ കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ അദ്ദേഹത്തെ തൽസ്ഥാനത്ത് നിന്ന് മാറ്റും.

ശിക്ഷ ശക്തിപ്പെടുത്തുന്നതിനുള്ള നിയമഭേദഗതിക്ക് മിനിസ്റ്റീരിയൽ കൗൺസിൽ അംഗീകാരം നൽകി. ശിക്ഷാ നടപടികളെക്കുറിച്ച് സൂപ്പർവൈസറി അതോറിറ്റി ജനറൽ ഡയറക്ടറേറ്റ് ഓഫ് ഫിനാൻസ് ഇന്റലിജൻസ് വിഭാഗത്തെ അറിയിച്ചിരിക്കണമെന്ന നിബന്ധനയോടെയാണ് അംഗീകാരം നൽകിയത്.

മസ്‌കത്ത്: നബി ദിനത്തോടനുബന്ധിച്ച് ഒക്ടോബർ 9 ഞായറാഴ്ച ഒമാനിൽ പൊതു അവധി പ്രഖ്യാപിച്ചു. സർക്കാർ, സ്വകാര്യ മേഖലകളിൽ അന്ന് അവധിയായിരിക്കുമെന്ന് ഒമാൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

ദുബായ്: ഭിന്നശേഷി സമൂഹത്തിന്‍റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന പ്രചോദനാത്മക പ്രാസംഗികനും മാന്ത്രികനുമായ ഗോപിനാഥ് മുതുകാടിന് യു.എ.ഇ ഗോൾഡൻ വിസ. ദുബായിലെ പ്രമുഖ സർക്കാർ സേവന ദാതാവായ ഇ.സി.എച്ച് ഡിജിറ്റൽ ഹെഡ്ക്വാർട്ടേഴ്സിലെ സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്ന് അദ്ദേഹം 10 വർഷത്തെ വീസ സ്വീകരിച്ചു. മുതുകാടിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ കണക്കിലെടുത്ത് ഹ്യൂമനിറ്റേറിയൻ പയനീർ വിഭാഗത്തിലാണ് അദ്ദേഹത്തിന് വീസ ലഭിച്ചത്. ഇത് അപൂർവം ചിലർക്ക് മാത്രമേ ലഭിച്ചിട്ടുള്ളൂ.

മുതുകാട് നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രവാസി സമൂഹത്തിന്റെ ആദരസൂചകമാണ് യു.എ.ഇ ഗോൾഡൻ വിസയെന്ന് ഇഖ്ബാൽ മാർക്കോണി പറഞ്ഞു. നേരത്തെ, ഭിന്നശേഷിക്കാരായ കുട്ടികൾക്കായി മുഴുവൻ സമയവും പ്രവർത്തിക്കാനായി തന്‍റെ മാജിക്ക് മുതുകാട് പൂർണ്ണമായും ഉപേക്ഷിച്ചിരുന്നു.

വിവിധ മേഖലകളിൽ മികവ് പുലർത്തിയവർക്കും നിക്ഷേപകർക്കും ബിസിനസുകാർക്കുമാണ് യു.എ.ഇ സർക്കാർ ഗോൾഡൻ വിസ അനുവദിക്കുന്നത്. കാലാവധി പൂർത്തിയാകുമ്പോൾ ഇത് പുതുക്കും. പ്രമുഖ നടൻമാർ ഉൾപ്പെടെ നിരവധി മലയാളികൾക്ക് ഇതിനകം തന്നെ ഗോൾഡൻ വിസ ലഭിച്ചിട്ടുണ്ട്. അടുത്തിടെ, ഗോൾഡൻ വിസ മാനദണ്ഡങ്ങളിൽ യുഎഇ ഇളവ് പ്രഖ്യാപിച്ചിരുന്നു. ഗോൾഡൻ വിസയുടെ ആനുകൂല്യം കൂടുതൽ വിഭാഗങ്ങളിലേക്ക് എത്തിക്കാനാണ് യു.എ.ഇ ലക്ഷ്യമിടുന്നത്.

ദുബായ്: ഡോ. എം. കെ. മുനീർ എംഎൽഎയ്ക്ക് യുഎഇ ഗോൾഡൻ വീസ. നിയമസഭാംഗമായി കാൽനൂറ്റാണ്ട് പൂർത്തിയാക്കിയ അദ്ദേഹത്തെ ഡോക്ടർ, പ്രസാധകൻ, എഴുത്തുകാരൻ, കാർട്ടൂണിസ്റ്റ്, ഗായകൻ എന്നീ നിലകളിൽ പരിഗണിച്ച് സാംസ്കാരിക വിഭാഗത്തിലാണ് 10 വർഷത്തെ വീസ നൽകിയത്. കഴിഞ്ഞ ദിവസം വിസ പതിച്ച പാസ്പോർട്ട് അദ്ദേഹത്തിന് അധികൃതരിൽ നിന്ന് ലഭിച്ചിരുന്നു.

അബുദാബി: നബി ദിനത്തോടനുബന്ധിച്ച് ഒക്ടോബർ എട്ടിന് യുഎഇയിലെ സ്വകാര്യ മേഖലയ്ക്ക് ശമ്പളത്തോടെയുള്ള അവധിയായിരിക്കും. രാജ്യത്തെ മാനവ വിഭവശേഷി-സ്വദേശിവൽക്കരണ മന്ത്രാലയമാണ് അവധി പ്രഖ്യാപിച്ചത്. യു.എ.ഇ.യിലെ സർക്കാർ മേഖലയും സ്വകാര്യമേഖലയിലെ പല സ്ഥാപനങ്ങളും വാരാന്ത്യ അവധി ദിനങ്ങൾ ശനി, ഞായർ ദിവസങ്ങളാക്കി മാറ്റിയതോടെ നിലവിൽ ഞായറാഴ്ചകളിൽ ജോലി ചെയ്യുന്ന സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് മാത്രമാണ് ഒക്ടോബർ 8ലെ അവധിയുടെ പ്രയോജനം ലഭിക്കുക.

നബി ദിനത്തിന് ശേഷം ഡിസംബറിൽ വരുന്ന സ്മരണ ദിനത്തോടും യു.എ.ഇ ദേശീയ ദിനത്തോടും അനുബന്ധിച്ചുള്ള അവധി ദിവസങ്ങളാണ് ഇനി ഈ വർഷം രാജ്യത്ത് വരാനിരിക്കുന്ന പൊതു അവധി ദിനങ്ങൾ. ഡിസംബർ 1, 2, 3 തീയതികളിൽ ഈ അവധി ദിനങ്ങൾ ലഭ്യമാകും. ഡിസംബർ 4 ഞായറാഴ്ചയായതിനാൽ, ഇത് കൂടി ഉൾപ്പെടുത്തിയാൽ തുടർച്ചയായി നാല് ദിവസം അവധി ലഭിക്കും.

റിയാദ്: സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി നിയമിച്ചു. സൗദി ഭരണാധികാരി സൽമാൻ രാജാവാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായാണ് ഈ നീക്കം. രാജ്യത്തിന്‍റെ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായിരുന്നു മുഹമ്മദ് സൽമാൻ.

ഖാലിദ് ബിൻ സൽമാനാണ് പുതിയ പ്രതിരോധ മന്ത്രി. യൂസഫ് ബിന്ദാ അബ്ദുല്ല അൽ ബെൻയാനെ പുതിയ വിദ്യാഭ്യാസ മന്ത്രിയായി നിയമിച്ചു. തലാൽ അൽ ഉതൈബിയെ പ്രതിരോധ ഉപമന്ത്രിയായും നിയമിച്ചു. മറ്റ് മന്ത്രിമാർക്ക് മാറ്റമില്ല. സൽമാൻ രാജാവിന്‍റെ അധ്യക്ഷതയിലായിരിക്കും ഇനി മന്ത്രിസഭാ യോഗം നടക്കുകയെന്ന് സൗദി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

2017ലാണ് മുഹമ്മദ് ബിൻ സൽമാനെ സൗദി കിരീടാവകാശിയായി പ്രഖ്യാപിച്ചത്. സൗദി അറേബ്യയില്‍ സല്‍മാന്‍ രാജാവിന്റെ ആരോഗ്യനിലയെ സംബന്ധിച്ച് ആശങ്കകള്‍ നിലനില്‍ക്കെ നേരത്തെ രാജാവിന്റെ ഔദ്യോഗിക ചുമതലകള്‍ മുഹമ്മദ് ബിന്‍ സല്‍മാനെ ഏല്‍പ്പിച്ചിരുന്നു.

ദുബൈ: ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എമിറേറ്റ്സ്, ഫ്ലൈ ദുബായ് എന്നീ വിമാനക്കമ്പനികൾ വിമാനത്തിനുള്ളിൽ മാസ്ക് ധരിക്കണമെന്ന നിബന്ധന ഒഴിവാക്കി. എന്നിരുന്നാലും, വിമാനം എത്തുന്ന രാജ്യത്ത് മാസ്ക് ധരിക്കണമെന്ന നിബന്ധനയുണ്ടെങ്കിൽ യാത്രക്കാർ അനുസരിക്കാൻ ബാധ്യസ്ഥരാണെന്ന് ഇരു കമ്പനികളും അറിയിച്ചു.

പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്ന നിബന്ധന യുഎഇ സർക്കാർ ഇന്നലെ നീക്കം ചെയ്തിരുന്നു. കൂടാതെ, വിമാനങ്ങളില്‍ യാത്രക്കാര്‍ മാസ്‍ക് ധരിക്കുന്ന കാര്യത്തില്‍ അതത് കമ്പനികള്‍ക്ക് ഉചിതമായ തീരുമാനമെടുക്കാനും യുഎഇ ഗവണ്‍മെന്റ് അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് വിമാനങ്ങളിൽ മാസ്ക് നിർബന്ധമല്ലെന്ന് എമിറേറ്റ്സും ഫ്ലൈ ദുബായ്യും അറിയിച്ചത്. എന്നിരുന്നാലും, യാത്രക്കാർ എത്തുന്ന രാജ്യത്ത് മാസ്ക് നിർബന്ധമാണെങ്കിൽ, അവർ അത് ധരിക്കേണ്ടതായി വരും. വിമാനത്തിൽ മാസ്ക് ധരിക്കാൻ ആഗ്രഹിക്കുന്നവർക്ക്, നിർബന്ധമല്ലെങ്കിലും, അത് ചെയ്യാനും അനുവാദമുണ്ട്.

റിയാദ്: സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ സൗദി അറേബ്യയുടെ പുതിയ പ്രധാനമന്ത്രിയായി നിയമിച്ചു. ഇതുവരെ രാജാക്കൻമാർ മാത്രമാണ് പ്രധാനമന്ത്രി പദം വഹിച്ചിരുന്നത്. സൽമാൻ രാജാവ് ഇത് സംബന്ധിച്ച് ഉത്തരവിറക്കി.

ഖാലിദ് ബിൻ സൽമാൻ രാജകുമാരനെ പുതിയ പ്രതിരോധ മന്ത്രിയായി നിയമിച്ചു. യൂസഫ് ബിൻ അബ്ദുല്ല അൽ ബുനയാൻ വിദ്യാഭ്യാസ മന്ത്രിയായും തലാൽ അൽ ഉതൈബി ഉപപ്രതിരോധ മന്ത്രിയായും സേവനമനുഷ്ഠിക്കും.

കോഴിക്കോട്: സംസ്ഥാനത്ത് സ്വർണ വില വീണ്ടും കുറഞ്ഞു. പവന് 320 രൂപ കുറഞ്ഞ് 36640 രൂപയായി. ഗ്രാമിന് 40 രൂപ കുറഞ്ഞ് 4580 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

തിങ്കളാഴ്ച ഒരു പവൻ സ്വർണത്തിന് 36960 രൂപയായിരുന്നു വില. എന്നാൽ, 24, 25, 26 തീയതികളിൽ പവൻ (36,800 രൂപ) വില മാറ്റമില്ലാതെ തുടർന്നു.

സെപ്റ്റംബർ ആറിന് ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയായ 37520 രൂപയായിരുന്നു. തുടർന്ന് 16, 21 തീയതികളിൽ സ്വർണ വില 36,640 രൂപയായി കുറഞ്ഞു.

റെക്കോർഡ് വിൽപ്പനയുമായി മീഷോ. നവരാത്രിയോടനുബന്ധിച്ച അഞ്ച് ദിവസത്തെ ഉത്സവ സീസൺ വിൽപ്പനയുടെ ആദ്യ ദിവസമായ വെള്ളിയാഴ്ച 87.6 ലക്ഷം ഓർഡറുകളാണ് മീഷോക്ക് ലഭിച്ചത്. ഇതിലൂടെ ബിസിനസിൽ 80 ശതമാനം വർദ്ധനവുണ്ടായി.

സോഫ്റ്റ് ബാങ്ക് പിന്തുണയുള്ള ഇ-കൊമേഴ്സ് സ്ഥാപനമായ മീഷോ കഴിഞ്ഞ ദിവസം ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. ആദ്യ ദിവസം തന്നെ ഓർഡറുകളിൽ 85 ശതമാനവും നഗരങ്ങളിൽ നിന്നാണെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു. പ്രധാന ഉത്സവ വിൽപ്പന ഇവന്‍റിന്‍റെ ആദ്യ ദിവസം 87.6 ലക്ഷം ഓർഡറുകളാണ് മീഷോ നേടിയത്. മീഷോ മെഗാ ബ്ലോക്ക്ബസ്റ്റർ സെയിലിന്‍റെ നേട്ടമാണിത്. ഒരു ദിവസം കമ്പനി രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന ഓർഡറാണിത്. ആദ്യ ദിവസം മുതൽ ഏകദേശം 80 ശതമാനം വർദ്ധനവ് ഉണ്ടായി,” – പ്രസ്താവനയിൽ പറയുന്നു.

ജാംനഗർ, ആലപ്പുഴ, ചിന്ദ്വാര, ദവെൻഗരെ, ഹസൻ, ഗോപാൽഗഞ്ച്, ഗുവാഹത്തി, സിവാൻ, തഞ്ചാവൂർ, അംബികാപൂർ എന്നിവയുൾപ്പെടെ രാജ്യത്തിന്‍റെ വിവിധ കോണുകളിൽ നിന്ന് ഓർഡറുകൾ ലഭിച്ചതായി കമ്പനി അറിയിച്ചു. ഏറ്റവും കുറഞ്ഞ വിലയിൽ ഏകദേശം 6.5 കോടി സജീവ ഉൽപ്പന്നങ്ങളുടെ വിപുലമായ ശേഖരമാണ് മീഷോയ്ക്കുള്ളത്. ഫാഷൻ, ബ്യൂട്ടി ആൻഡ് പേഴ്സണൽ കെയർ, ഹോം ആൻഡ് കിച്ചൺ, ഇലക്ട്രോണിക് ആക്സസറികൾ എന്നിവയാണ് ആദ്യ ദിവസം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ഇനങ്ങൾ. സാരി മുതൽ അനലോഗ് വാച്ചുകൾ, ജ്വല്ലറി സെറ്റുകൾ, മൊബൈൽ കേസുകൾ, കവറുകൾ, ബ്ലൂടൂത്ത് ഹെഡ്ഫോണുകൾ, ചോപ്പറുകൾ, പീലറുകൾ എന്നിവ വരെ പല ഉപഭോക്താക്കളും വാങ്ങുന്നതായി റിപ്പോർട്ടുകളുണ്ട്. എംഎസ്എംഇകളെ ശാക്തീകരിക്കുന്നതിനൊപ്പം, മീഷോ അതിന്‍റെ വൈവിധ്യമാർന്ന ഉപഭോക്താക്കളുടെ സാമ്പത്തിക സ്ഥിതിയും പരിഗണിക്കുന്നുണ്ട്.