രാജ്യത്തെ യുപിഐ (യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ്) ഇടപാടുകളില്‍ വര്‍ധന. ഇടപാടുകളില്‍ 57 ശതമാനം വളര്‍ച്ചയാണുണ്ടായത്. യുപിഐ ഇടപാടുകളുടെ എണ്ണം 2019-20ല്‍ 12.5 ബില്യണില്‍ നിന്ന് 2023-24ല്‍ 131 ബില്യണായി ഉയര്‍ന്നതായി ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പ് (BCG) ബാങ്കിംഗ് സെക്ടര്‍ റൗണ്ടപ്പ് റിപ്പോര്‍ട്ട്.
റിപ്പോര്‍ട്ട് പ്രകാരം ഫോണ്‍ പേ, ഗൂഗിള്‍ പേ എന്നിവയാണ് യുപിഐ ഇടപാടുകളില്‍ മുന്നില്‍ 86 ശതമാനമാണ് ഇരു കമ്പനികളുടേയും ആകെ വിപണി വിഹിതം. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ ഇരട്ടിയായി. അതേസമയം ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ വര്‍ഷം തോറും 43 ശതമാനം കുറഞ്ഞു വരികയാണ്.
ബാങ്കുകളുടെ വായ്പാ വളര്‍ച്ചയില്‍ 15 ശതമാനം വളര്‍ച്ച കൈവരിച്ചപ്പോള്‍ നിക്ഷേപ വളര്‍ച്ച 13 ശതമാനമായി. ബാങ്കിംഗ് മേഖലയുടെ മൊത്തം അറ്റാദായം 3 ലക്ഷം കോടി കവിഞ്ഞു. ഉയര്‍ന്ന വായ്പാ വളര്‍ച്ച, ഫീസ് വരുമാനത്തിലെ വളര്‍ച്ച, കുറഞ്ഞ വായ്പച്ചെലവ് എന്നിവയാണ് ബാങ്കിംഗ് മേഖലയ്ക്ക് തിളക്കമേകിയത്.
Comments are closed.