നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം ത്രൈമാസത്തിലെ എസ്ബിഐ ലൈഫിന്റെ പുതിയ ബിസിനസ് പ്രീമിയം മുന്‍ വര്‍ഷം ഇതേ കാലയളവിലെ 6207 കോടി രൂപയെ അപേക്ഷിച്ച് 13 ശതമാനം വര്‍ധനവോടെ 7033 കോടി രൂപയിലെത്തി. കമ്പനിയുടെ അറ്റാദായം 36 ശതമാനം വര്‍ധനവോടെ 520 കോടി രൂപയിലെത്തിയതായും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.
വ്യക്തിഗത പുതിയ ബിസിനസ് പ്രീമിയം 17 ശതമാനം വളര്ച്ചയോടും 25.9 ശതമാനം വിപണി വിഹിതത്തോടും കൂടി 4750 കോടി രൂപയിലെത്തിയിട്ടുണ്ട്. വാര്‍ഷിക പ്രീമിയം ഇക്വാലന്റ് 20 ശതമാനം വളര്‍ച്ചയോടെ 3637 കോടി രൂപയായി. ഏജന്‍സി ചാനലുകളിലൂടെയുള്ള വാര്‍ഷിക പ്രീമിയം ഇക്വാലന്റ് 45 ശതമാനം വളര്‍ച്ചയോടെ 1092 കോടി രൂപയിലും എത്തി.
നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം ത്രൈമാസത്തില്‍ സ്വകാര്യ വിപണിയുടെ 22.4 ശതമാനം വിഹിതത്തോടെ വ്യക്തിഗത റേറ്റഡ് പ്രീമിയം 3220 കോടി രൂപയിലെത്തിയിട്ടുണ്ട്. ആകെ പുതിയ വ്യക്തിഗത ബിസിനസ് പ്രീമിയം ഈ കാലയളവില്‍ 17 ശതമാനം വര്‍ധനവോടെ 4750 കോടി രൂപയിലെത്തി. പുതിയ ബിസിനസ് പ്രീമിയം 13 ശതമാനം വളര്‍ച്ചയോടെ 7030 കോടി രൂപയിലുമെത്തി. സംരംക്ഷണ വിഭാഗത്തില്‍ ഒന്നാം ത്രൈമാസത്തിലെ പുതിയ ബിസിനസ് പ്രീമിയം 720 കോടി രൂപയാണ്.
രാജ്യത്ത് ഉടനീളമായി 1062 ഓഫിസുകളുമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് പരിശീലനം നേടിയ 3,27,038 ഇന്‍ഷുറന്‍സ് പ്രൊഫഷണലുകളുമായി ശക്തമായ വിതരണ ശൃംഖലയാണുള്ളത്. ബാങ്കഷ്വറന്‍സ് ചാനല്‍, ഏജന്‍സി ചാനല്‍ എന്നിവയ്ക്കു പുറമെ കോര്‍പറേറ്റ് ഏജന്റുമാര്‍, ബ്രോക്കര്‍മാര്‍, മൈക്രോ ഏജന്റുമാര്‍, കോമണ്‍ സര്‍വീസ് സെന്ററുകള്‍, ഇന്‍ഷുറന്‍സ് വിപണന സ്ഥാപനങ്ങള്‍, വെബ് അഗ്രിഗേറ്റര്‍മാര്‍, ഡയറക്ടറ് ബിസിനസ് എന്നിവ കൂടി അടങ്ങിയതാണ് കമ്പനിയുടെ വൈവിധ്യമാര്‍ന്ന വിതരണ ശൃംഖല.
കമ്പനി ആകെ കൈകാര്യം ചെയ്യുന്ന ആസ്തികള്‍ മുന്‍ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 26 ശതമാനം വര്‍ധിച്ച് 414772 കോടി രൂപയിലെത്തിയതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. കടപത്രങ്ങളിലേയും ഓഹരികളിലേയും അനുപാതം 62-38 എന്ന നിലയിലാണ്. ആകെ കടപത്ര നിക്ഷേപങ്ങളില്‍ 95 ശതമാനവും എഎഎ, സോവറിന്‍ വിഭാഗങ്ങളിലായാണ്.
Comments are closed.