ഇന്ത്യന്‍ വിപണിയില്‍ ഇലക്ട്രിക് സ്കൂട്ടര്‍ അവതരിപ്പിക്കാനൊരുങ്ങി ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു മോട്ടോറാഡ്. ജൂലൈ 24ന് കമ്പനി ബിഎംഡബ്ല്യു സിഇ 04 ഇലക്ട്രിക് സ്കൂട്ടര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. നിലവില്‍ ബൈക്കിന്റെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.
രാജ്യത്തെ ഏറ്റവും വിലകൂടിയ ഇലക്ട്രിക് സ്കൂട്ടര്‍ കൂടിയാണിത്. വിലവിവരങ്ങള്‍ കൃത്യമായി ലഭ്യമല്ലെങ്കിലും ഏകദേശം ഒമ്പത് ലക്ഷം മുതല്‍ 12 ലക്ഷം രൂപ വരെ പ്രാരംഭ വിലയില്‍ ഈ സ്കൂട്ടര്‍ എത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബിഎംഡബ്ല്യു സിഇ 04 ഇലക്ട്രിക് സ്കൂട്ടറിന് നീളമുള്ള വീല്‍ബേസ് ഉണ്ടായിരിക്കും. ഭാരവും വളരെ ഉയര്‍ന്നതായിരിക്കും. രൂപവും വളരെ വ്യത്യസ്തമാണ്.
ഇതിന് 15kW ലിക്വിഡ്-കൂള്‍ഡ് സിന്‍ക്രണസ് മോട്ടോര്‍ ഉണ്ട്. ഇത് 41bhp കരുത്തും 61Nm ടോര്‍ക്കും സൃഷ്ടിക്കുന്നു. ഇതിന് 8.9kWh ബാറ്ററി പാക്ക് ഉണ്ട്. ഒറ്റ ചാര്‍ജില്‍ 130 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ ഈ ഇലക്ട്രിക് സ്കൂട്ടറിന് കഴിയും. 2.6 സെക്കന്‍ഡിനുള്ളില്‍ 0-50 കി.മീ / മണിക്കൂര്‍ വേഗത കൈവരിക്കാന്‍ ഇതിന് കഴിയും.
ഇതിന്റെ ഉയര്‍ന്ന വേഗത മണിക്കൂറില്‍ 120 കി.മീ. സ്റ്റാന്‍ഡേര്‍ഡ് ചാര്‍ജര്‍ ഉപയോഗിച്ച് 4 മണിക്കൂറിനുള്ളിലും ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 1.40 മണിക്കൂറിനുള്ളിലും നിങ്ങള്‍ക്ക് ഇത് പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യാന്‍ കഴിയും.ഫ്ലോട്ടിംഗ് സീറ്റ്, ലേയേര്‍ഡ് സൈഡ് പാനല്‍, എല്‍ഇഡി ഹെഡ്ലൈറ്റ്, 3 റൈഡ് മോഡുകള്‍, ASC, ഡ്യുവല്‍-ചാനല്‍ ABS, കീലെസ് ആക്സസ്, BMW മോട്ടോറാഡ് കണക്റ്റഡ് ടെക്നോളജി തുടങ്ങി നിരവധി സവിശേഷതകള്‍ ഈ സ്കൂട്ടറില്‍ ഉണ്ടാകും.
Comments are closed.