ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന മൊബൈൽ ഉപയോക്താക്കൾ ടെലിക്കോം ചെലവുകൾ ജൂലൈ മുതൽ വർധിച്ചു. ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് മാത്രമാണ് നിരക്കുകളിൽ ഒരു മാറ്റവും ഇല്ലാത്തത്, സ്വകാര്യ ടെലിക്കോം കമ്പനികളുടെ റീച്ചാർജ് പ്ലാനുകളുടെ നിരക്ക് 22 ശതമാനം വരെ വർധിച്ചു. നിലവിലുണ്ടായിരുന്ന പ്ലാനുകൾ പിൻവലിച്ചുകൊണ്ട് വർധിപ്പിച്ച നിരക്കു പ്രകാരമുള്ള റീച്ചാർജ് പ്ലാനുകളാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്. നിരക്ക് വർധിപ്പിച്ചു എന്നുകരുതി ഉപയോക്താക്കൾക്ക് സ്മാർട്ട്ഫോൺ ഉപയോഗം ഉപേക്ഷിക്കാനാകില്ല, അതിനാൽ ഉയർന്ന നിരക്ക് നൽകിയും റീച്ചാർജ് ചെയ്യാൻ ആളുകൾ നിർബന്ധിതരായിരിക്കുന്നു. ഡാറ്റയുടെ അളവും വാലിഡിറ്റിയും കൂടുന്നതിന് അനുസരിച്ചാണ് റീച്ചാർജ് നിരക്കുകൾ കൂടുന്നത്.
വലിയ അളവിൽ ഡാറ്റ ഉപയോഗം ശീലമാക്കിയവർ നിലവിലെ റീച്ചാർജ് നിരക്ക് താങ്ങാൻ ശേഷിയില്ലെങ്കിൽ ഡാറ്റ ഉപയോഗം കുറയ്ക്കേണ്ടി വരും. ജിയോ, എയർടെൽ, വൊഡാഫോൺ ഐഡിയ എന്നീ കമ്പനികളുടെയെല്ലാം റീച്ചാർജ് പ്ലാനുകളുടെ നിരക്ക് വർധിച്ചു. ഈ കമ്പനികൾ ഇപ്പോൾ 3ജിബി പ്രതിദിന ഡാറ്റയോടെ ലഭ്യമാക്കിയിരിക്കുന്ന റീച്ചാർജ് പ്ലാനുകൾ ഏതൊക്കെയെന്ന് ഇവിടെ പരിചയപ്പെടാം.
റിലയൻസ് ജിയോയുടെ 3ജിബി പ്രതിദിന ഡാറ്റ ലഭിക്കുന്ന റീച്ചാർജ് പ്ലാനുകൾ- 1,799 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ: 84 ദിവസ വാലിഡിറ്റിയിലാണ് ഈ റീച്ചാർജ് പ്ലാൻ എത്തുന്നത്. ഇതിൽ പ്രതിദിനം 3ജിബി ഡാറ്റയും 100 എസ്എംഎസും അൺലിമിറ്റഡ് വോയ്സ് കോളിങ് സൗകര്യവും ലഭിക്കും. അധിക ആനുകൂല്യമായി നെറ്റ്ഫ്ലിക്സ് ബേസിക് സബ്സ്ക്രിപ്ഷനും അൺലിമിറ്റഡ് 5G ഡാറ്റയും ഉണ്ട്.
1,199 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ: 1,799 രൂപയുടെ പ്ലാനിലേത് പോലെ 84 ദിവസ വാലിഡിറ്റിയിലാണ് ഈ ജിയോ പ്ലാനും എത്തുന്നത്. പ്രതിദിനം 3ജിബി ഡാറ്റ, 100 എസ്എംഎസ്, അൺലിമിറ്റഡ് കോളിങ്, അൺലിമിറ്റഡ് 5G ഡാറ്റ എന്നീ ആനുകൂല്യങ്ങൾ ഇതിലുണ്ട്. ഇതിൽ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ ഇല്ല എന്നതാണ് 1799 രൂപയുടെ പ്ലാനും ഈ പ്ലാനും തമ്മിലുള്ള വ്യത്യാസം.
449 രൂപയുടെ പ്രീപെയ്ഡ് ജിയോ പ്രീപെയ്ഡ് പ്ലാൻ: 28 ദിവസ വാലിഡിറ്റിയിലാണ് ഈ ജിയോ പ്ലാൻ എത്തുന്നത്. പ്രതിദിനം 3 ജിബി ഡാറ്റയും 100 എസ്എംഎസും അൺലിമിറ്റഡ് വോയ്സ് കോളിങ്ങും ഈ പ്രീപെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്നു. അധിക ആനുകൂല്യമായി അൺലിമിറ്റഡ് 5G ഡാറ്റ ഓഫറും ഇതിൽ ഉൾപ്പെടുന്നു.
3ജിബി പ്രതിദിന ഡാറ്റ ലഭിക്കുന്ന എയർടെൽ പ്രീപെയ്ഡ് പ്ലാനുകൾ- 838 രൂപയുടെ എയർടെൽ പ്ലാൻ: 56 ദിവസ വാലിഡിറ്റിയിൽ ഈ പ്ലാനെത്തുന്നു. പ്രതിദിനം 3ജിബി ഡാറ്റയും 100 എസ്എംഎസും അൺലിമിറ്റഡ് വോയ്സ് കോളിങ്ങും ഈ പ്ലാനിൽ ലഭിക്കും. അൺലിമിറ്റഡ് 5G ഡാറ്റ, എയർടെൽ എക്സ്ട്രീം പ്ലേ, ആമസോൺ പ്രൈം സബ്സ്ക്രിപ്ഷൻ തുടങ്ങിയ അധിക ആനുകൂല്യങ്ങളുമുണ്ട്.
549 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ: 28 ദിവസ വാലിഡിറ്റിയിലാണ് ഈ എയർടെൽ പ്ലാൻ എത്തുന്നത്. അൺലിമിറ്റഡ് വോയ്സ് കോളിങ്, ദിവസം 100 എസ്എംഎസ്, 3ജിബി പ്രതിദിന ഡാറ്റ എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. 3 മാസത്തേക്ക് ഡിസ്നി+ ഹോട്ട്സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷൻ, എയർടെൽ എക്സ്ട്രീം പ്ലേ തുടങ്ങിയ ആനുകൂല്യങ്ങളും ഇതിലുണ്ട്.
449 രൂപയുടെ എയർടെൽ പ്ലാൻ: 28 ദിവസ വാലിഡിറ്റിയിൽ പ്രതിദിനം 3ജിബി ഡാറ്റയും 100 എസ്എംഎസും അൺലിമിറ്റഡ് വോയ്സ് കോളിങ്ങും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. എയർടെൽ എക്സ്ട്രീം പ്ലേ, അൺലിമിറ്റഡ് 5G ഡാറ്റ എന്നിവയാണ് ഇതിൽ ഉൾപ്പെടുന്ന അധിക ആനുകൂല്യങ്ങൾ.
1798 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ: 84 ദിവസ വാലിഡിറ്റിയിൽ പ്രതിദിനം 3ജിബി ഡാറ്റയും 100 എസ്എംഎസും അൺലിമിറ്റഡ് വോയ്സ് കോളിങ്ങും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. അധിക ആനുകൂല്യമായി നെറ്റ്ഫ്ലിക്സ് ബേസിക് സബ്സ്ക്രിപ്ഷനും അൺലിമിറ്റഡ് 5G ഡാറ്റയും ഇതിൽ ലഭിക്കും.
3ജിബി പ്രതിദിന ഡാറ്റ ലഭിക്കുന്ന വിഐ പ്രീപെയ്ഡ് പ്ലാനുകൾ- 795 രൂപയുടെ വിഐ പ്ലാൻ: 56 ദിവസ വാലിഡിറ്റി,
പ്രതിദിനം 3ജിബി ഡാറ്റ, 100 എസ്എംഎസ്, അൺലിമിറ്റഡ് വോയ്സ് കോളിങ് എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. 12AM മുതൽ 6AM വരെ അൺലിമിറ്റഡ് നൈറ്റ് ഡാറ്റ, വാരാന്ത്യ ഡാറ്റ റോൾ ഓവർ, 2GB ബാക്കപ്പ് ഡാറ്റ തുടങ്ങിയ അധിക ആനുകൂല്യങ്ങളുമുണ്ട്.
449 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ: 28 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. പ്രതിദിനം 3ജിബി ഡാറ്റയും 100 എസ്എംഎസും അൺലിമിറ്റഡ് വോയ്സ് കോളിങ്ങും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. 12AM മുതൽ 6AM വരെയുള്ള അൺലിമിറ്റഡ് നൈറ്റ് ഡാറ്റ, വാരാന്ത്യ ഡാറ്റ റോൾ ഓവർ, 2GB ബാക്കപ്പ് ഡാറ്റ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
Comments are closed.