ഗ്രാമീണ, അര്‍ദ്ധ നഗര (RUSU) വിപണികളില്‍ പ്രീമിയര്‍ ശാഖകള്‍ ആരംഭിക്കുമെന്ന് യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ പ്രഖ്യാപിച്ചു. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ശ്രദ്ധ, മികച്ച സൗകര്യങ്ങളുള്ള ബ്രാഞ്ചുകള്‍, ഉയര്‍ന്ന നിലവാരമുള്ള സേവനം എന്നിവ ഉപയോഗിച്ച് ഉപഭോക്തൃ സംതൃപ്തി വര്‍ധിപ്പിക്കുകയാണ് സംരംഭം ലക്ഷ്യമിടുന്നത്.
ഗ്രാമീണ, അര്‍ദ്ധ നഗര (RUSU) വിപണികളിലെ ഉപഭോക്താക്കള്‍ക്കുള്ള ഒരു പ്രത്യേക ബ്രാഞ്ച് ബാങ്കിംഗ് അനുഭവമായിരിക്കും യൂണിയന് പ്രീമിയര്‍ ശാഖകള്‍. വ്യക്തിഗതമാക്കിയ ബാങ്കിംഗ് സേവനങ്ങള്‍ നല്‍കുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ ശാഖകള്‍ RUSU വിപണികളിലെ ഉയര്‍ന്ന മൂല്യമുള്ള ഉപഭോക്താക്കള്‍ക്കായി ഒരു ബ്രാഞ്ചില്‍ തന്നെ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളും സേവനങ്ങളും നല്‍കും.
ഓരോ ഉപഭോക്താവിനും അവരുടെ എല്ലാ ബാങ്കിംഗ് ആവശ്യങ്ങളും പരിഹരിക്കുന്നതിന് ഒരു വ്യക്തിഗത റിലേഷന്‍ഷിപ്പ് മാനേജര്‍, അത്യാധുനിക ഡിജിറ്റല്‍ ബാങ്കിംഗ് സൊല്യൂഷനുകള്‍, ബാങ്കിംഗ് അനുഭവം വേഗമേറിയതും തടസ്സരഹിതവുമാക്കുന്നു. മികച്ച ഇന്‍-ക്ലാസ് ഉപഭോക്തൃ അനുഭവം, ആംബിയന്റ് ബ്രാഞ്ചുകള്‍ എന്നിവ പ്രീമിയര്‍ ബ്രാഞ്ചുകളുടെ സവിശേഷതകളാണ്.
Comments are closed.