ചൈനീസ് ഫാസ്റ്റ് ഫാഷന്‍ ലേബല്‍ ഷീയിന്‍ വരും ആഴ്ചകളില്‍ ഇന്ത്യയില്‍ തിരിച്ചെത്തുമെന്ന സൂചന. ശതകോടീശ്വരന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്സ് വഴിയാകും ഷീയിന്‍ വീണ്ടും ഇന്ത്യയിലെത്തുക.
ടെലികോം കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് കഴിഞ്ഞ വര്‍ഷം ഷീയിന്‍ ബ്രാന്‍ഡുമായി കൈകോര്‍ത്തതായും മുന്‍ മെറ്റാ ഡയറക്ടര്‍ മനീഷ് ചോപ്രയെ ഷെയ്നിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളുടെ തലപ്പത്തേക്ക് നയിക്കാന്‍ സാധ്യതയുണ്ടെന്നും ഇകണോമിക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
അമേരിക്കന്‍ ജ്വല്ലറി നിര്‍മ്മാതാക്കളായ ടിഫാനി ആന്‍ഡ് കോ, ബ്രിട്ടീഷ് ഓണ്‍ലൈന്‍ റീട്ടെയിലര്‍ എഎസ്ഒഎസ് തുടങ്ങിയ അന്താരാഷ്ട്ര ബ്രാന്‍ഡുകളെ ഇന്ത്യയിലേക്ക് കൊണ്ടുവന്നത് റിലയന്‍സ് റീട്ടെയിലാണ്.
ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി സംഘര്‍ഷങ്ങളെത്തുടര്‍ന്ന് നാല് വര്‍ഷം മുമ്പ് ഷീയിന്‍ ബ്രാന്‍ഡിനെ ഇന്ത്യ നിരോധിച്ചരുന്നു. പൂര്‍ണമായും റിലയന്‍സ് റീട്ടെയിലിന്റെ ഉടമസ്ഥതയിലുള്ള ഒരു കമ്പനിയായി ഷീയിന്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കും.
Comments are closed.