വിവോ ആരാധകർ ഒന്നടക്കം കാത്തിരിക്കുന്ന ഏറ്റവും പുതിയ 5ജി ഹാൻഡ്സെറ്റായ വിവോ ടി2 പ്രോയുടെ ഔദ്യോഗിക ലോഞ്ച് തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബർ 22നാണ് വിവോ ടി2 പ്രോ ഇന്ത്യൻ വിപണിയിൽ എത്തുക. 22-ന് ഉച്ചയ്ക്ക് 12:00 മണിക്കാണ് ലോഞ്ച് ഇവന്റ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. വിവോയുടെ ഔദ്യോഗിക വെബ്സൈറ്റിന് പുറമേ, ഫ്ലിപ്കാർട്ടിലും ഈ ഹാൻഡ്സെറ്റ് സെയിലിന് എത്തുന്നതാണ്. വിവോ ടി2 പ്രോയുടെ വില വിവരങ്ങളും, പ്രതീക്ഷിക്കാവുന്ന ഫീച്ചറുകളും എന്തൊക്കെയാണ് പരിചയപ്പെടാം.
120 ഹെർട്സ് റിഫ്രഷ് റേറ്റിൽ എത്തുന്ന ഈ ഹാൻഡ്സെറ്റുകൾക്ക് കർവ്ഡ് ഡിസ്പ്ലേയാണ് വിവോ നൽകിയിരിക്കുന്നത്. മീഡിയടെക് ഡെമൻസിറ്റി 7200 എസ്ഒസി പ്രോസസറിന്റെ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണിൽ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ പതിപ്പാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 64 മെഗാപിക്സൽ പ്രൈമറി ക്യാമറയാണ് പിന്നിൽ സജ്ജീകരിച്ചിരിക്കുന്നത്. വെറും 72 എംഎം മാത്രമാണ് ഇവയുടെ തിക്നസ്.
വിവോ ടി2 പ്രോയുടെ കൃത്യമായ വില സംബന്ധിച്ച വിവരങ്ങൾ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല. അതേസമയം, 6 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉള്ള വേരിയന്റിന് 18,999 രൂപയും, 4 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉള്ള വേരിയന്റിന് 12,999 രൂപയും പ്രതീക്ഷിക്കാവുന്നതാണ്.
Comments are closed.