വിയറ്റ്നാമിലെ ഹോചിമിന്‍ സിറ്റിക്കും കൊച്ചിക്കും ഇടയില്‍ നേരിട്ടുള്ള വിമാനങ്ങള്‍ പ്രഖ്യാപിച്ച് വിയറ്റ്ജെറ്റ്. 2023 ഓഗസ്റ്റ് 12ന് സര്‍വീസ് ആരംഭിക്കും. കേരളത്തിനും വിയറ്റ്നാമിനും ഇടയിലുള്ള ആദ്യത്തെ നേരിട്ടുള്ള വിമാനം കൊച്ചി വിമാനത്താവളത്തിന്റെയും ഇരു രാജ്യങ്ങളുടെയും വിനോദ സഞ്ചാരത്തിന്റെയും വികസനത്തിലെ സുപ്രധാന നാഴികക്കല്ലാണ്.
ഈ റൂട്ടിന് 2023 ഓഗസ്റ്റ് 12ന് തുടക്കം കുറിക്കുന്നതോടെ വിയറ്റ്ജെറ്റിന് ഇന്ത്യയ്ക്കും വിയറ്റ്നാമിനും ഇടയില്‍ ആഴ്ചയില്‍ 32 വിമാനങ്ങള്‍ വരെയെന്ന വിധത്തില്‍ ഏറ്റവും ഉയര്‍ന്ന നിലയിലെത്താനാവും. ഇരുരാജ്യങ്ങളും തമ്മിലുള്ള വിനോദ സഞ്ചാരം, സാമ്പത്തിക-വ്യാപാര ബന്ധങ്ങള്‍, ഉഭയകക്ഷി ബന്ധങ്ങള്‍ തുടങ്ങിയവ പ്രോത്സാഹിപ്പിക്കാനും ഇതു സഹായകമാകും
കൊച്ചിയെയും ഹോചിമിന്‍ സിറ്റിയെയും ബന്ധിപ്പിച്ചുള്ള റൂട്ടിനു തുടക്കം കുറിക്കുന്നത് സാമ്പത്തിക, വ്യാപാര, വിനോദ സഞ്ചാര സഹകരണങ്ങള്‍ക്കും വിയറ്റ്നാമിനും ദക്ഷിണേന്ത്യയ്ക്കും ഇടയിലുള്ള ജനങ്ങളുടെ യാത്രയ്ക്കും പുതിയ പ്രേരകശക്തിയാകുമെന്ന് ഇന്ത്യയിലെ വിയറ്റ്നാം അംബാസിഡര്‍ ന്യൂയെന്‍ തങ് ഹായ് പറഞ്ഞു.
ഇന്ത്യയ്ക്കും വിയറ്റ്നാമിനും ഇടയിലുള്ള യാത്രാബന്ധങ്ങള്‍ വര്‍ധിപ്പിക്കാനുള്ള തന്ത്രപരമായ പദ്ധതിയിലൂടെ കൊച്ചിക്കും ഹോചിമിന്‍ സിറ്റിക്കും ഇടയില്‍ തിങ്കള്‍, ബുധന്‍, വെള്ളി, ശനി ദിവസങ്ങളിലായി പ്രതിവാരം നാലു വിമാനങ്ങളാവും ഉണ്ടാകുക. കൊച്ചിയില്‍ നിന്നു പ്രാദേശിക സമയം 23.50ന് പുറപ്പെടുന്ന വിമാന ഹോചിമിന്‍ സിറ്റിയില്‍ പ്രാദേശിക സമയം 06.40നാകും എത്തിച്ചേരുക. തിരിച്ചുള്ള വിമാനങ്ങള്‍ ഹോചിമിന്‍ സിറ്റിയില്‍ നിന്നു പ്രാദേശിക സമയം 19.20ന് പുറപ്പെട്ട് കൊച്ചിയില്‍ പ്രാദേശിക സമയം 22.50ന് എത്തിച്ചേരും. ഇതിനു പുറമെ ഇന്ത്യക്കാര്‍ക്ക് മുംബൈ, ന്യൂഡല്‍ഹി, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ നിന്നു ഹാനോയി, ഹോചിമിന്‍ സിറ്റി എന്നിവിടങ്ങളിലേക്കുള്ള വിയറ്റ്ജെറ്റ് വിമാനങ്ങളിലും വിയറ്റ്നാമിലേക്കു പോകാം.
Comments are closed.