പല തരത്തിലുള്ള തീപ്പിടുത്തങ്ങളെ കുറിച്ച് നാം കേട്ടിട്ടുണ്ട്. വലിയ ദുരന്തങ്ങളിൽ നിന്നും വലിയ കെട്ടിടങ്ങളിൽ അഗ്നി ബാധയുണ്ടാകുമ്പോൾ അവിടെയുണ്ടായിരുന്നവർ സുരക്ഷിതമായി രക്ഷപ്പെട്ട വാർത്തകളും നമ്മൾ കെട്ടിട്ടുണ്ടാകും. അത്തരത്തിലുള്ള വലിയ തീപ്പിടുത്തങ്ങളിൽ നിന്നും എങ്ങനെയാണ് കെട്ടിടങ്ങൾ രക്ഷ നേടുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ..? ഇങ്ങനെയുള്ള സാഹചര്യത്തിൽ അഗ്നിബാധയിൽ നിന്നും കെട്ടിടത്തെയും, അവിടുത്തെ എന്തേവാസികളെയും രക്ഷിക്കുവാൻ വേണ്ടി ഉപയോഗപ്പെടുത്തുന്ന ഒരു അഗ്നി സുരക്ഷ ഉപകരണമാണ് ഫയർ അലാമുകൾ. ഏതൊരു കെട്ടിടത്തിനും ഉണ്ടാകുന്ന അഗ്നിബാധകൾ പല തരത്തിലുള്ള ഇലക്ട്രോണിക് സെൻസറുകളുടെ സഹായത്താൽ മുൻകൂട്ടി കണ്ടെത്തി ആവിശ്യമായ മുന്നറിയിപ്പുകൾ നൽകാൻ ഇത്തരം ഫയർ അലാമുകളെ കൊണ്ട് കഴിയും. ഇങ്ങനെ ഓഡിയോ / വിഷ്വൽ അലാമുകളിലൂടെ അഗ്നിബാധയെ കുറിച്ചുള്ള മുന്നറിയിപ്പ് നൽകുമ്പോൾ കെട്ടിടത്തിലെ ജനം സുരക്ഷിതമായ സ്ഥലത്തേക്ക് മാറും. ഇതുകൂടാതെ കെട്ടിടത്തിൽ സ്ഥാപിച്ചിട്ടുള്ള അഗ്നിക്ഷമന ഉപകരണങ്ങൾ പ്രവർത്തിപ്പിച്ചു തീ അണയ്ക്കാനും സാധിക്കും. ഇതുവഴി ലക്ഷങ്ങളുടെ നാശനഷ്ടം ഒഴിവാക്കാൻ സാധിക്കും. ഇന്ത്യയിൽ മൂന്ന് നിലകൾ ഉള്ള എല്ലാ കെട്ടിടങ്ങളിലും ഫയർ അലാം നിയമപ്രകാരം നിർബന്ധിതമാക്കിയിട്ടുണ്ട്.
മനുഷ്യജീവനും, സ്വത്തിനും വളരെയധികം സുരക്ഷ നൽകുന്ന ഒരു ഉപകരണം തന്നെയാണ് ഫയർ അലാം. ഈ ഫയർ അലാമിന്റെ കണ്ട്രോൾ പാനലിനെ സെൻസറുകളുമായി കണക്റ്റ് ചെയ്യുന്ന രീതിയെ അടിസ്ഥാനമാക്കി അവയെ വയേർഡ്, വയർലെസ്സ്, ഹൈബ്രിഡ് എന്നിങ്ങനെ മുന്നായി തരം തിരിച്ചിട്ടുണ്ട്. ഇത്തരം സെൻസറുകളെ അവ കൺട്രോൾ പാനലുമായി എങ്ങനെ കമ്മ്യൂണിക്കേറ്റ് ചെയ്യുന്നുവെന്നതിനെ അടിസ്ഥാനമാക്കി കൺവെൻഷനൽ, അഡ്രസബിൾ എന്നിങ്ങനെയും തരം തിരിച്ചിരിട്ടുണ്ട്. വിവിധ തരത്തിലുള്ള ഫയർ അലാമുകളുടെ പ്ലാനിങ്, ഡിസൈനിങ്, കേബിളിങ്, ഇൻസ്റ്റലേഷൻ, കോൺഫിഗറേഷൻ, മെയിന്റനൻസ് തുടങ്ങിയവയെ കുറിച്ചുള്ള പഠനമാണ് ഫയർ അലാം ട്രെയിനിങ്. പല തരത്തിലുള്ള സെൻസറുകളായ ഹീറ്റ് സെൻസർ, ഗ്യാസ് ലീക്കേജ് സെൻസർ, സ്മോക്ക് സെൻസർ, വാട്ടർ പ്രഷർ സെൻസർ, ഷോർട് സർക്യൂട്ട്
ഐസൊലേറ്റർ, മാന്വൽ കാൾ പോയിന്റ്, കണ്ട്രോൾ പാനലുകൾ എന്നിവയെ കുറിച്ചുള്ള ലാബ് പഠനവും ഫയർ അലാം ട്രെയിനിങ് കോഴ്സിനെ കൂടുതൽ കാര്യക്ഷമമാക്കുന്നു. ആധുനിക ലാബ് ക്ലാസുകൾ തന്നെയാണ് ഇത്തരം സേഫ്റ്റി കോഴ്സുകളുടെ മുതൽക്കൂട്ട്.
ഏതെങ്കിലും തരത്തിൽ അഗ്നിബാധ ഉണ്ടാവാൻ സാധ്യതയുള്ള കെട്ടിടങ്ങളിൽ ഫയർ അലാം ഘടിപ്പിക്കുക എന്നത് നിയമത്താൽ നിർബന്ധിതമായ കാര്യമാണ്. അതുകൊണ്ടാണ് ഹോസ്പിറ്റലുകൾ, മാളുകൾ, ബാങ്കുകൾ, മെട്രോ റെയിൽ സ്റ്റേഷനുകൾ, ഗോഡൗണുകൾ, ഓയിൽ റിഫൈനറികൾ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഫയർ അലാം ഘടിപ്പിച്ചിരിക്കുന്നത്. ഒരുതവണ ഇൻസ്റ്റാൾ ചെയ്താൽ മാത്രം ഫയർ അലാമിന്റെ ജോലി കഴിയുന്നില്ല. ഇടയ്ക്കിടെ അലാം കൃത്യമായി പ്രവർത്തിക്കുന്നുണ്ടോ എന്നും അഗ്നി ഉണ്ടായാൽ ഉടൻ സെൻസറുകൾ അത് മുൻകൂട്ടി കണ്ടുപിടിക്കുന്നുണ്ടോ എന്നതൊക്കെ ഉറപ്പാക്കണം. ഇത് ഈ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ ഉറപ്പു നൽകുന്നു.
പെട്രോളിയം, ഓയിൽ & ഗ്യാസ്, റിഫൈനെറികൾ തുടങ്ങിയവ ധാരാളമുള്ളതിനാൽ ഗൾഫ് രാജ്യങ്ങളിലെ തൊഴിൽ തേടുന്നവർക്ക് വളരെയധികം അനുയോജ്യമായ കോഴ്സ് ആണിത്.സാങ്കേതിക വിദ്യാഭ്യാസം നേടിയവർക്ക് മാത്രം പഠിക്കാൻ പറ്റുന്ന കോഴ്സ് അല്ല ഫയർ അലാം ട്രെയിനിങ്. സേഫ്റ്റി, ഫസ്റ്റ് ഏയ്ഡ്, ബേസിക് ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ എന്നിവയുടെ ട്രെയിനിങ് നൽകിയതിന് ശേഷമാണ് ഫയർ അലാം കോഴ്സിലേക്ക് കടക്കുന്നത്.
അതുകൊണ്ട് SSLC, +2, V.H.S.C, I.T.I,
പോളിടെക്നിക് ഡിപ്ലോമ മുതൽ എഞ്ചിനീയറിംഗ് വരെ പഠിച്ചവർക്ക് ഈ പഠന മേഖല തിരഞ്ഞെടുക്കാവുന്നതാണ്. SSLC, +2, VHSC എന്നിവ കഴിഞ്ഞവർക്ക് ഫയർ അലാം ടെക്നിഷ്യനായും, പോളിടെക്നിക് കഴിഞ്ഞവർക്ക് ഫയർ അലാം സർവീസ് എഞ്ചിനീയറായും, എഞ്ചിനീയറിംഗ് കഴിഞ്ഞവർക്ക് ഡിസൈൻ എഞ്ചിനീയർ, പ്രൊജക്റ്റ് എഞ്ചിനീയർ എന്നിങ്ങനെയുള്ള വിവിധ തരം ജോലികൾ ഈ മേഖലയിലുണ്ട്.
ഫയർ അലാം മേഖലയിൽ പ്രൊഫഷണൽ ട്രെയിനിങ് നൽകിവരുന്ന കേരളത്തിലെ പ്രമുഘ സ്ഥാപനമാണ് IASE. ഇവിടെ പഠിക്കുന്ന സ്റ്റുഡ്ഡൻസിന് 100% ജോലി ഉറപ്പ് നൽകുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് കോഴ്സ് പൂർത്തിയാക്കി പ്ലേസ്മെൻറ്റ് ലഭിച്ച ശേഷം ഇൻസ്റ്റാൾമെൻറ്റായി ഫീസ് അടച്ചുതീർക്കുവാനുള്ള സൗകര്യം ഇവിടെ നൽകിവരുന്നു. കൂടുതൽ വിവരങ്ങൾക്കായി വെബ്സൈറ്റ് സന്ദർശിക്കുക https://iasetraining.org/ അഡ്മിഷൻ സംബന്ധിച്ച വിവരങ്ങൾക്കായി ബന്ധപെടുക http://wa.me/+918943301833
Comments are closed.