അസാധാരണമാം വിധം അനാരോഗ്യകരമായ അന്തരീക്ഷത്തിലാണ് ഇന്ന് കേരളീയർ ജീവിക്കുന്നത്. ഇന്നുവരെ കേട്ടിട്ടില്ലാത്ത വിവിധ തരം പനികൾ, ജീവിതശൈലീ രോഗങ്ങൾ, യുവാക്കളുടെയും കുട്ടികളുടെയും പോലും ജീവനെടുക്കുന്ന മാരക രോഗങ്ങൾ അങ്ങനെ പോകുന്നു. എന്തിനും ഏതിനും അലോപ്പതി മാത്രമേ ഉപയോഗിക്കാവൂ എന്ന പിടിവാശിയുമായി ഐഎംഎയുമുണ്ട് മറുവശത്ത്.
ഈ സാഹചര്യത്തിലാണ് യാതൊരു ഗുണനിലവാരവുമില്ലാത്ത അലോപ്പതി മരുന്നുകൾ കാരുണ്യ ഫാർമസികളടക്കമുള്ളവയിൽ വന്‍തോതിൽ വിറ്റഴിയുന്നത്. ജീവൻ രക്ഷാ മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിൽ പോലും കേരളം വന്ജാഗ്രതക്കുറവാണ് കാണിക്കുന്നത്. സംസ്ഥാനത്ത് ആകെയുള്ളത് 30,500 മെഡിക്കൽ സ്റ്റോറുകളാണ്. എല്ലാ മാസവും എല്ലാ മെഡിക്കൽ സ്റ്റോറുകളിലും മരുന്നുകളുടെ സാമ്പിളുകൾ ശേഖരിച്ച് ഗുണനിലവാരം ഉറപ്പാക്കണം എന്നൊക്കെ നിയമമുണ്ടെങ്കിലും ഇതെല്ലാം നടപ്പാക്കാൻ വേണ്ടത്ര ഉദ്യോഗസ്ഥർ ആരോഗ്യവകുപ്പിനില്ല. ആകെയുള്ളത് 50ൽ താഴെ ഉദ്യോഗസ്ഥർ മാത്രം-അവർ പരിശോധിക്കേണ്ടത് 30,500 മെഡിക്കൽ സ്റ്റോറുകൾ!
2022ൽ ഈ ഉദ്യോഗസ്ഥർക്ക് ആകെ പരിശോധന നടത്താനായത് 200 മെഡിക്കൽ സ്റ്റോറുകളിൽ. എന്നിട്ടും അറുപതോളം കാലാവധി കഴിഞ്ഞ മരുന്നുകൾ ശരിയായ രീതിയിൽ സൂക്ഷിക്കാത്തതു കൊണ്ടു മാത്രം കേടായ മരുന്നുകളും ഉണ്ടായിരുന്നു. ഇതര സംസ്ഥാനങ്ങളിൽ നിന്നും വൻതോതിൽ ഒഴുകിയെത്തുന്ന മരുന്നുകൾ യാതൊരു ഗുണനിലവാരവും ഉറപ്പ് വരുത്താതെ കേരളത്തിലെ മെഡിക്കൽ ഷോപ്പുകളിലും ആശുപത്രികളിലും നിറയുന്നതിനു കാരണവും വേണ്ടത്ര ഉദ്യോഗസ്ഥ പരിശോധനയ്ക്ക് ഇല്ലാത്തതാണ്.
അടുത്തു തന്നെ ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ ഉപയോഗം കൊണ്ട് ഒരു വലിയ മരുന്ന് ദുരന്തം തന്നെ കേരളത്തെ കാത്തിരിപ്പുണ്ട് എന്നാണ് സമീപകാല പഠനങ്ങൾ വ്യക്തമാക്കുന്നത്. വരാനിരിക്കുന്ന മരുന്നു ദുരന്തത്തെപ്പറ്റി പലതവണ സർക്കാരിനും ആരോഗ്യ വകുപ്പിനും ഡ്രഗ്സ് കൺട്രോളർ വിഭാഗവും വിജിലൻസും മാറി മാറി അറിയിപ്പ് നൽകിയിട്ടും ഇത്ര വലിയ അനാസ്ഥ ഒരു ജനതയുടെ ആരോഗ്യത്തിനെതിരേയുണ്ടോ?തൊഴിൽ രഹിതരേറെയുള്ളപ്പോഴും ഇത്തരം മേഖലകളിൽ ആവശ്യത്തിന് ഉദ്യോഗസ്ഥരെ നിയമിക്കാത്തത് ആരാണെന്ന് സർക്കാർ കൂടി വ്യക്തമാക്കേണ്ടതുണ്ട്.
ഗുജറാത്ത്, ആന്ധ്രാ, പഞ്ചാബ്, ബിഹാർ, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള മരുന്നുകൾ അവരുടെ ലാബുകളിലെ പ്രാഥമിക പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ടെന്ന് അവകാശപ്പെടുന്നതല്ലാതെ കേരളത്തിലെത്തുമ്പോൾ വേണ്ട പരിശോധന നടത്തണം
ഉദ്യോഗസ്ഥരില്ലെന്നതോ പോകട്ടെ, ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന് കേരളത്തിൽ പലയിടത്തും സ്വന്തമായി വാഹനം പോലുമില്ലെന്നതാണ് നഗ്നസത്യം.
2000ത്തിനു ശേഷം ഒരൊറ്റ പോസ്റ്റ് പോസ്റ്റ് ഡ്രഗ്സ് കൺട്രോളർ വിഭാഗത്തിൽ പുതുതായി സൃഷ്ടിക്കപ്പെട്ടിട്ടില്ലെന്നറിയുമ്പോഴാണ് എത്ര വലിയ ദുരന്തമാണ് കേരളത്തിനു വരാനിരിക്കുന്നത് എന്ന് മനസിലാകുന്നത്.
കൂടുതലും സാധാരണക്കാരായ മനുഷ്യർ സർക്കാർ ആശുപത്രികളെയും കാരുണ്യ ഫാർമസികളെയും ആശ്രയിക്കുന്നവരാണ്. ഇവിടെയൊക്കെയാണ് കാലാവധി കഴിഞ്ഞതും ഗുണനിലവാരമില്ലാത്തതുമായ മരുന്നുകൾ വൻതോതിൽ വിതരണം ചെയ്യപ്പെടുന്നത്. കൂടുതലായും പനി, പ്രമേഹം, സന്ധിവാതം, മലേറിയ, ബാക്ടീരിയ അണുബാധ, അലർജി, ഹൃദ്രോഗം, നീർവീക്കം, വൈറ്റമിൻ ഡി3 എന്നിവയുടെ കുറവ്, മരുന്നുകൾ എന്നിവയ്ക്ക് ഉപയോഗിക്കുന്ന നിരോധനം ഉപയോഗിക്കുന്ന മരുന്നുകളിൽ ഉൾപ്പെടുന്നു.
എന്‍ഫോഴ്സ്മെന്റ് വിഭാഗവും അനലിറ്റിക്കല്‍ വിഭാഗവും ചേര്‍ന്ന് സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോളറുടെ നിയന്ത്രണത്തിലാണ് ഡ്രഗ്സ് കണ്ട്രോള് വകുപ്പ്. മൂന്നു മാസത്തിലൊരിക്കല്‍ മെഡിക്കല്‍ ഷാപ്പുകളും ലാബുകളും പരിശോധിക്കണമെന്നാണ് വ്യവസ്ഥ. അന്യ സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ കണ്ടെത്താന്‍ പോലും ജീവനക്കാരില്ലാത്തതു കാരണം കഴിയുന്നില്ല.
മരുന്ന് ഷോപ്പുകള്‍ക്ക് പുറമെ നിര്‍മ്മാണ കമ്പനികള്‍, ബ്ളഡ് ബാങ്കുകള്‍ എന്നിവയ്ക്ക് ആവശ്യമായ ലൈസന്‍സ് നല്‍കുന്നതിനായി സെന്‍ട്രല്‍ ഡ്രഗ്സ് കണ്ട്രോള് സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസേഷനുമായി സഹകരിച്ച് സംയുക്ത പരിശോധന നടത്തണമെന്നാണ് ചട്ടം. എന്നാലതൊക്കെ ഇന്നു പേപ്പറിൽ മാത്രം. മാനസികാസ്വാസ്ഥ്യമുള്ളവര്‍ക്ക് നല്കുന്ന മരുന്നുകള്‍ കുറിപ്പടിയില്ലാതെ ലഹരിമാഫിയാ സംഘങ്ങള്‍ മൊത്തമായി വാങ്ങി വില്‍പ്പന നടത്തുന്നുണ്ട്. ഇതൊന്നും കണ്ടുപിടിക്കാൻ ഇവിടെയാരുമില്ല. കേന്ദ്ര സര്‍ക്കാര്‍ വർഷങ്ങൾക്കു മുമ്പേ നിരോധിച്ച പല മരുന്നുകളും ഇപ്പോഴും കേരളത്തിൽ സുലഭമാണ്.
മരുന്നുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനുള്ള നടപടികളില്‍ ഡ്രഗ്സ് കണ്ട്രോള് വിഭാഗം വീഴ്ച വരുത്തുന്നതായി കഴിഞ്ഞവര്‍ഷം വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഡ്രഗ്സ് ഇന്‍സ്പെക്റ്റര്‍മാര്‍ പ്രതിമാസം കുറഞ്ഞത് 23 സാമ്പിളുകളെങ്കിലും ശേഖരിച്ച് ലാബുകളില്‍ പരിശോധനയ്ക്ക് അയക്കണം എന്നാണ് ചട്ടം. വിവിധ മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്നാണ് മരുന്ന് ശേഖരിക്കേണ്ടത്.
എന്നാല്‍ ഇതിനു പകരം ഒരൊറ്റ മെഡിക്കല്‍ ഷോപ്പില്‍ നിന്നുമാത്രം 13 സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന അട്ടിമറിക്കുകയാണെന്നും വിജിലന്‍സ് കണ്ടെത്തിയിരുന്നു. സയനൈഡ്, മെതനോള്‍, ക്ളോറല് ഹൈഡ്രേറ്റ് തുടങ്ങിയ വിഷവസ്തുക്കളുടെ ഉപയോഗത്തിനും വില്പ്പനയ്ക്കുമായി പോയ്സണ്‍ പെര്‍മിറ്റ്, ലൈസന്‍സ് എന്നിവ സ്ഥാപനങ്ങള്‍ക്ക് അനുവദിക്കുന്നതല്ലാതെ ഇവയുടെ പരിശോധനയും കാര്യക്ഷമമല്ലെന്നാണ് വിജിലന്‍സ് വിലയിരുത്തിയത്. ആളില്ലാത്തതു കാരണം ഇവയുടെ പരിശോധന പലപ്പോഴും ചടങ്ങായി മാറുകയാണെന്നാണ് ഡ്രഗ്സ് കണ്ട്രോള് വിഭാഗത്തിന്റെ വിശദീകരണം.
ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിൽ സംസ്ഥാന ഡ്രഗ്സ് കണ്ട്രോള് വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളില്‍ നടത്തിയ ഗുണനിലവാര പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വില്‍പ്പനയും സംസ്ഥാനത്ത് നിരോധിച്ചു. ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നല്കി വിശദാംശങ്ങള്‍ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്സ് കണ്ട്രോള് അധികാരികളെ അറിയിക്കണമെന്ന് സംസ്ഥാന ഡ്രഗ്സ് കണ്ട്രോളര് അറിയിച്ചു. മരുന്നിന്റെ പേര്, ഉല്പാദകര്, ബാച്ച് നമ്പർ, മാനുഫാക്ചറി തീയതി, കാലാവധി എന്ന ക്രമത്തിൽ:
1. Moxiv 625 Tablets ( Amoxycillin & Potassium Calvulanate Tablets I. P ), Proceed Formulations, 17, Ind. Area, Morthikri, Ramgarh – Derabassi – 140 201, PFT – 1501 B, 06/2022, 11/2023.
2. Rabeprazole Sodium & Domperidone Tablets Razium – D, Astonea Labs Pvt Ltd, Vill, Haripur Teh, Raipur Rani, Distt, Panchkula, Hariyana 134204, ADT22210, 06/2022, 05/2024,
3. Pantoprazole Gastro Resistant Tablets Ip 40mg, Hindustan Laboratories Ltd. Plot No. 5-9, Survey No. 38/2. Aliyali, Palghar – (w), Dist. Palghar -401 404 (M. S), TDJ23005AL, 01-2023, 12-2024.
4. Risperidone Orally Disintegrating Tablets USP RISPERIDIN 2mg, Hiral Labs Ltd, Sisona. Nr. Bhagwanpur, Roorkee- 247661 (U. K), T211225, 08/2021, 07/2024
5. Calcium Carbonate & Vitamin D3 Tablets IP (500 mg + 250 IU) CALCIGEN-500, Baxil Pharma Pvt. Ltd, 10 km, Nainital Highway, Shyampur, Haridwar-249408, Uttarakhand, India. , BP22065, 05/2022, 04/2024.
6. Ticagrelor Tablets IP 90 mg, Bajaj Healthcare Ltd. , R. S. No. 1818, Manjusar -Savli Road
7. AT& Post-Manjusar, Tal. Savli, Dist. Vadodara, 391 775, Gujarat, India. , TGB21H22, 08/2022, 07/2025.
8. PARACETAMOL TABLETS IP 500MG, Geno Pharmaceuticals Pvt Ltd. Karaswada, Mapusa, Goa 403526, At KIADB, Honaga, Belagavi-591113, PP132014, 02/2022, 01/2026.
9. Letrozole Tablets IP 2. 5 mg Letrolix-2. 5, Pharmaroots Healthcare, Khasra No. 411 Village Tipra, P O. Barotiwala, Tehsil Baddi Dist-Solan, HP. , PT-22012, 09/2022, 08/2024.
10. Sodium Bicarbonate Enteric Coated Tablets 500 mg, Sodaprize 500 Pure & Cure Healthcare Pvt. Ltd, Plot No 26A, 27-30, Sector 8A. I. I. E, SIDCUL, Ranipur, Haridwar-249403, Uttarakhand. , PO13AB02, 07/2022, 06/2024.
11. NOVAFEN-400 (Ibuprofen Tablets IP 400 mg), Curis Lifesciences Pvt. Ltd. , PF-23, Sanand GIDC II, Sanand, Ahmedabad- 382 110. , T220015, 01/2022, 12-2023.
12. Clopidogrel Tablets IP 75 mg, Unicure India Ltd. Plot no: 46 (B)/49(B) Vill. Raipur, Bhagwanpur, Roorkee, Distt Haridwar, Uttarakhand, URDT0211, 01/2023, 12/2024.
13. Betamethasone Tablets IP 0. 5 mg, Arco Pharma Pvt. Ltd. , 1, 2, 3, Akshay Ind. Estate, Vasai (E), Dist. Palghar (M. S), 2727, 01/2023, 12/2024.
14. Magnesium Carbonate Powder IP 500 g (Magnesium Carbonate Light IP), Kerala State Drugs and Pharmaceuticals Ltd. Kalavoor, P. O, Alappuzha, Kerala 688522, VMC 2001, 12/2022, 11/2024.
15. Cilnidipine Tablets IP 10mg (Cilcent-10), Rivpra Formulation Pvt. Ltd, Plot No. 8, Sector-6A, I. I. E. Sidcul, Haridwar, (U. K) 249403, T-2205284, 05/2022, 04/2024.
16. Diclofenac Sodium Injection IP, Nestor Pharmaceuticals Ltd 11, Western Extension Area, Faridabad, India-121 001. , DSIZ-17, 02/2022, 01/2024.
17. ആസ്പിരിൻ ഗാസ്ട്രോ-റെസിസ്റ്റന്റ് ടാബ്ലെറ്റ് IP 150mg, Unicure India Ltd. പ്ലോട്ട് നമ്പർ: 46 (B)/49(B) വില്ല്. റായ്പൂർ, ഭഗവാൻപൂർ, റൂർക്കി, ജില്ല ഹരിദ്വാർ, ഉത്തരാഖണ്ഡ്, AS2TC005, 07/2022, 06/2024.
Comments are closed.