അബുദാബി: നബി ദിനത്തോടനുബന്ധിച്ച് ഒക്ടോബർ എട്ടിന് യുഎഇയിലെ സ്വകാര്യ മേഖലയ്ക്ക് ശമ്പളത്തോടെയുള്ള അവധിയായിരിക്കും. രാജ്യത്തെ മാനവ വിഭവശേഷി-സ്വദേശിവൽക്കരണ മന്ത്രാലയമാണ് അവധി പ്രഖ്യാപിച്ചത്. യു.എ.ഇ.യിലെ സർക്കാർ മേഖലയും സ്വകാര്യമേഖലയിലെ പല സ്ഥാപനങ്ങളും വാരാന്ത്യ അവധി ദിനങ്ങൾ ശനി, ഞായർ ദിവസങ്ങളാക്കി മാറ്റിയതോടെ നിലവിൽ ഞായറാഴ്ചകളിൽ ജോലി ചെയ്യുന്ന സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് മാത്രമാണ് ഒക്ടോബർ 8ലെ അവധിയുടെ പ്രയോജനം ലഭിക്കുക.

നബി ദിനത്തിന് ശേഷം ഡിസംബറിൽ വരുന്ന സ്മരണ ദിനത്തോടും യു.എ.ഇ ദേശീയ ദിനത്തോടും അനുബന്ധിച്ചുള്ള അവധി ദിവസങ്ങളാണ് ഇനി ഈ വർഷം രാജ്യത്ത് വരാനിരിക്കുന്ന പൊതു അവധി ദിനങ്ങൾ. ഡിസംബർ 1, 2, 3 തീയതികളിൽ ഈ അവധി ദിനങ്ങൾ ലഭ്യമാകും. ഡിസംബർ 4 ഞായറാഴ്ചയായതിനാൽ, ഇത് കൂടി ഉൾപ്പെടുത്തിയാൽ തുടർച്ചയായി നാല് ദിവസം അവധി ലഭിക്കും.

Author

Comments are closed.