ഇന്ത്യക്കാർ കൊതിയോടെ കാത്തിരിക്കുന്ന ഓൺലൈൻ ഷോപ്പിങ് ഉത്സവമായ ആമസോൺ പ്രൈം ഡേ ( Amazon Prime Day ) സെയിൽ അരങ്ങേറാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഈ ഓഫർ സെയിലിൽ സ്മാർട്ട്ഫോണുകൾക്കായി എന്തൊക്കെ ഡിസ്കൗണ്ടുകൾ ആണ് ആമസോൺ ഒരുക്കിയിട്ടുളളത് എന്ന് അറിയാനുള്ള ആകാംക്ഷ ഏവരിലും സജീവമാണ്. ഈ ആകാംക്ഷകൾക്ക് കനം കൂട്ടിക്കൊണ്ട് ആമസോൺ ഇപ്പോൾ ചില പ്രൈം ഡേ സെയിൽ ഡിസ്കൗണ്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലൈ 20, 21 തിയതികളിൽ ആണ് ആമസോൺ പ്രൈം ഡേ സെയിൽ നിശ്ചയിച്ചിരിക്കുന്നത്.
പ്രൈം ഡേ സെയിലിൽ പ്രീമിയം സ്മാർട്ട്ഫോണുകൾക്ക് ഉൾപ്പെടെ വൻ ഡിസ്കൗണ്ട് ലഭ്യമാണ് എന്ന് ആമസോൺ വാഗ്ദാനം ചെയ്യുന്നു. ഐഫോൺ 13, വൺപ്ലസ് നോർഡ് സിഇ 4, പോക്കോ എം6 തുടങ്ങി നിരവധി സ്മാർട്ട്ഫോണുകൾക്ക് ഈ ഓഫർ സെയിൽ സമയത്ത് ഡിസ്കൗണ്ട് ലഭിക്കും എന്ന് ഇപ്പോൾ ആമസോൺ സ്ഥിരീകരിച്ചിട്ടുണ്ട്.
ആമസോൺ പങ്കുവച്ചിരിക്കുന്ന പുതിയ ഡീറ്റെയിൽസ് പ്രകാരം, പ്രൈം ഡേ സെയിൽ സമയത്ത് ഐഫോൺ 13 മോഡൽ ബാങ്ക് ഡിസ്കൗണ്ട് ഉൾപ്പെടെ 47,999 രൂപയ്ക്ക് ലഭ്യമാകും. പ്രീമിയം സാംസങ് ഗാലക്സി സ്മാർട്ട്ഫോൺ ആയ എസ് 23 അൾട്ര കൂപ്പൺ ഡിസ്കൗണ്ടും ബാങ്ക് ഓഫറുകളും സഹിതം 74,999 രൂപ വിലയിൽ ലഭ്യമാകും.
അതേപോലെ ഐക്യൂ നിയോ 9 പ്രോ മോഡൽ 29,999 രൂപയ്ക്കും വൺപ്ലസിന്റെ പ്രീമിയം സ്മാർട്ട്ഫോൺ ആയ വൺപ്ലസ് 12 5ജി 52,999 രൂപയ്ക്കും വിൽപ്പനയ്ക്കെത്തും. പ്രീമിയം സ്മാർട്ട്ഫോണുകൾക്ക് മാത്രമല്ല, മറ്റ് സെഗ്മെന്റുകളിലെ സ്മാർട്ട്ഫോണുകൾക്കും വമ്പൻ ഡിസ്കൗണ്ടുകൾ ഉറപ്പാണ് എന്ന് ആമസോൺ പറയുന്നു.
ഓഫറുകൾ സഹിതം 17,999 രൂപ പ്രാരംഭ വിലയിൽ മുതൽ വൺപ്ലസ് സ്മാർട്ട്ഫോണുകൾ ലഭ്യമാകുമെന്ന് ആമസോൺ പറയുന്നു. വൺപ്ലസ് 12 കഴിഞ്ഞാൽ ഏറ്റവും ശ്രദ്ധേയമായിട്ടുള്ള വൺപ്ലസ് 12R 5ജി ബാങ്ക് ഡിസ്കൗണ്ടും കൂപ്പൺ ഓഫറുകളും സഹിതം 40999 രൂപ ഡിസ്കൗണ്ട് വിലയിൽ ലഭ്യമാകും. കൂടാതെ 5000 രൂപയുടെ എക്സ്ചേഞ്ച് ഡിസ്കൗണ്ടും ലഭിക്കും.
പ്രൈം ഡേ സെയിലിൽ ഐക്യൂവിന്റെ 5ജി സ്മാർട്ട്ഫോണുകൾ 9999 രൂപ മുതൽ വിലയിൽ ലഭ്യമാകും എന്ന് ആമസോൺ ഉറപ്പുനൽകുന്നു. ഇത് ഏറ്റവും പുതിയതായി ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുന്ന ഐക്യൂ Z9 ലൈറ്റ് 5ജി സ്മാർട്ട്ഫോൺ ആയിരിക്കും. മറ്റ് ജനപ്രിയ ഐക്യൂ സ്മാർട്ട്ഫോൺ മോഡലുകൾക്കും ഡിസ്കൗണ്ട് പ്രതീക്ഷിക്കാം.
താൽപര്യമുള്ള ഉപയോക്താക്കൾക്ക് സാംസങ് ഗാലക്സി സ്മാർട്ട്ഫോണുകളിൽ 8,000 രൂപ വരെ ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാകും. റെഡ്മി സ്മാർട്ട്ഫോണുകൾ ഡിസ്കൗണ്ടിന് ശേഷം 7699 രൂപ മുതൽ വിലയിൽ ലഭ്യമാകും. റെഡ്മിയുടെ 5ജി സ്മാർട്ട്ഫോൺ ആയ റെഡ്മി 12 5ജി കൂപ്പൺ ഡിസ്കൗണ്ട് സഹിതം 11499 രൂപ വിലയിൽ ലിസ്റ്റ് ചെയ്യും.
റിയൽമി സ്മാർട്ട്ഫോണുകൾ 7,499 രൂപ പ്രാരംഭ വിലയിൽ മുതൽ പ്രൈം ഡേ സെയിലിൽ ലഭ്യമാകും. കൂടാതെ, ഉപഭോക്താക്കൾക്ക് 1,000 രൂപ വരെ തൽക്ഷണ ബാങ്ക് കിഴിവും 4,000 രൂപ വരെ വിലയുള്ള കൂപ്പൺ ഓഫറുകളും ലഭിക്കും. റിയൽമി നാർസോ 70x സ്മാർട്ട്ഫോൺ 11,749 രൂപയ്ക്കും റിയൽമി നാർസോ 70 പ്രോ 15,249 രൂപ വിലയിലും ലഭ്യമാകും.
പോക്കോയുടെ സ്മാർട്ട്ഫോണുകൾ 6499 രൂപ മുതൽ വിലയിൽ പ്രൈം ഡേ സെയിലിന് ഉണ്ടാകും. പോക്കോ X6 5G ബാങ്ക് ഓഫർ ഉൾപ്പെടെ 17,999 രൂപയ്ക്ക് ലഭിക്കും. അതേപോലെ പോക്കോ M6 5G ഒരു ബാങ്ക് ഡിസ്കൗണ്ടിന് ശേഷം 8,299 രൂപ വിലയിൽ ലഭിക്കും. അതേപോലെ മോട്ടോ റേസർ 50 അൾട്രാ ഫ്ലിപ്പ് ഫോൺ 89,999 രൂപയ്ക്ക് വിൽപ്പനയ്ക്കെത്തും എന്നതും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.
Comments are closed.