ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്സിലെ ശാസ്ത്രജ്ഞര്‍ അവരുടെ പങ്കാളികളുമായി ചേര്‍ന്ന് ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിച്ചതും പേറ്റന്റ് ഉള്ളതുമായ ആദ്യത്തെ മോളിക്യൂള്‍ ആയ റെനോഫ്ളൂത്രിന്‍ വികസിപ്പിച്ചു. കൊതുകു നിയന്ത്രണത്തിനായുള്ള ഏറ്റവും ഫലപ്രദമായ ലിക്വിഡ് വേപറൈസര്‍ ഫോര്‍മുലേഷനാണ് ഇതുണ്ടാക്കുന്നത്.
നിലവില്‍ ഇന്ത്യയില്‍ ലഭ്യമായ ഏതു രജിസ്ട്രേഡ് ലിക്വിഡ് വേപറൈസര്‍ ഫോര്‍മാറ്റുകളേക്കാളും കൊതുകുകള്‍ക്കെതിരെ രണ്ടു മടങ്ങു കൂടുതല്‍ ഫലപ്രദമാണ് റെനോഫ്ളൂത്രിനിലൂടെ നിര്‍മിക്കുന്ന ഈ ഫോര്മുലേഷന്. കഠിനമായ പരിശോധനകളും സെന്‍ട്രല്‍ ഇന്‍സെക്ടിസൈഡ് ബോര്‍ഡ് ആന്റ് രജിസ്ട്രേഷന് കമ്മിറ്റിയുടെ അംഗീകാരവും ഇതിന്റെ സുരക്ഷ ഉറപ്പാക്കുന്നു.
പുതുമകള്‍ അവതരിപ്പിക്കന്നതില്‍ 127 വര്‍ഷത്തെ പാരമ്പര്യമുള്ള ഗോദ്റെജ് ഇന്ത്യയില്‍ തദ്ദേശീയമായ പല പുതുമകളും അവതരിപ്പിച്ചിട്ടുണ്ടെന്ന് ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്സ് ലിമിറ്റഡ് മാനേജിങ് ഡയറക്ടറും സിഇഒയുമായ സുധീര്‍ സിതാപതി ചൂണ്ടിക്കാട്ടി.
രജിസ്ട്രേഷന് ഇല്ലാത്തതും നിയമവിരുദ്ധമായ ചൈനീസ് മോളിക്യൂളുകളും ഇന്ത്യയിലേക്കു വിവിധ രീതികളിലൂടെ എത്തുന്നുണ്ട്. റെനോഫ്ളുത്രിന് ഇന്ത്യയുടെ തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ മൊസ്കിറ്റോ റിപെല്ലന്റ് മോളിക്യൂളാണ്. നിയമവിരുദ്ധ മോളിക്യൂളുകള്‍ ഉള്ള ഉല്പന്നങ്ങള് ഉപയോഗിക്കുന്നതില്‍ നിന്ന് ഇതു ജനങ്ങളെ അകറ്റി നിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.
കുടുംബത്തെ കൊതുകുകളില്‍ നിന്നു സംരക്ഷിക്കാനായി ലിക്വിഡ് വേപറൈസറുകള്‍ ഉപയോഗിക്കുന്നതിനാണ് 63 ശതമാനം ഇന്ത്യക്കാരും മുന്‍ഗണന നല്‍കുന്നതെന്ന് ഗുഡ്നൈറ്റ് നടത്തിയ ഗവേഷണം വെളിപ്പെടുത്തിയിരുന്നു.പുതിയ ലിക്വിഡ് വേപറൈസര്‍ കൊതുകകളെ രണ്ടിരട്ടി വേഗത്തില്‍ പായിക്കുകയും സ്വിച്ച് ഓഫ് ചെയ്തു കഴിഞ്ഞും രണ്ടു മണിക്കൂര്‍ പ്രവര്‍ത്തിക്കകുയും ചെയ്യും.
മലേറിയ, ഡെങ്കിപ്പനി തുടങ്ങിയ കൊതുകുകള്‍ പരത്തുന്ന രോഗങ്ങള്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുകന്നതോടൊപ്പം കാര്യമായ സാമ്പത്തിക ബാധ്യതകള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. അതുകൊണ്ട് കൊതുകിനെതിരെ ഫലപ്രദമായ സംരക്ഷണം ഉണ്ടായിരിക്കേണ്ടതാണ്. മലേറിയയ്ക്കും ഡെങ്കിപ്പനിക്കും കാരണമാകുന്ന സാധാരണ കൊതുകുകള്‍ക്കെതിരെ റെനോഫ്ളുത്രിന് വളരെ ഫലപ്രതമാണ്.
അതിന്റെ തല്‍ക്ഷണ നൊക്ക്-ഡൗണ്‍ ഇഫക്റ്റും നീണ്ടുനില്‍ക്കുന്ന സംരക്ഷണവും കൊതുകുകളുടെ എണ്ണം കുറയ്ക്കുന്നതിലും അതിലൂടെ രോഗങ്ങള്‍ പകരുന്നത് ശക്തമായി തടയുമെന്നും പ്രമുഖ ഡെവലപ്മെന്റ് പീഡിയാട്രീഷ്യനും ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സിലെ (ഐഎപി) സീനിയര്‍ അംഗവുമായ ഡോ സമീര്‍ ദല്‍വായി പറഞ്ഞു.
Comments are closed.