എച്ച്ഡിഎഫ്സി ബാങ്ക് മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട് അധിഷ്ഠിത വായ്പാ നിരക്കുകള്‍ (എംസിഎല്‍ആര്‍) ഉയര്‍ത്തി. ബാങ്ക് ചില നിശ്ചിത കാലയളവുകളിലെ വായ്പാ നിരക്കുകള്‍ 10 ബേസിസ് പോയിന്റുകള്‍ (ബിപിഎസ്) വരെയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ എച്ച്ഡിഎഫ്സി ബാങ്ക് എംസിഎല്‍ആര്‍ പലിശ നിരക്ക് ഇപ്പോള്‍ 9.05%നും 9.40%നും ഇടയിലായി.
ബാങ്ക് വായ്പാ നിരക്കുകള്‍ ഒരു മാസത്തേക്ക് 9%ല്‍ നിന്ന് 9.10% ആയി വര്‍ധിപ്പിച്ചു. മൂന്ന് മാസത്തെ കാലായളവിലേക്ക് ബാങ്ക് 9.15%ല്‍ നിന്ന് 9.20% ആയി വര്‍ധിച്ചു. ആറ് മാസത്തെ എംസിഎല്‍ആര്‍ 9.30 ശതമാനത്തില്‍ നിന്ന് 9.35 ശതമാനമായി ഉയര്‍ത്തി. നിരവധി ഉപഭോക്തൃ വായ്പകളുമായി ബന്ധിപ്പിച്ചിട്ടുള്ള ഒരു വര്‍ഷത്തെ എംസിഎല്‍ആര്‍ 9.30 ശതമാനത്തില്‍ നിന്ന് 9.40 ശതമാനമായി ഉയര്‍ന്നു.
രണ്ട് വര്‍ഷത്തെയും മൂന്ന് വര്‍ഷത്തെയും എംസിഎല്‍ആര്‍ പരിഷ്ക്കരണത്തിന് ശേഷം 9.40 ശതമാനമായി ഉയര്‍ത്തി. നിരക്കുകള്‍ 2024 ജൂലൈ 8 മുതല്‍ പ്രാബല്യത്തില്‍ വരും. ഫണ്ട് അധിഷ്ഠിത വായ്പാ നിരക്കിന്റെ മാര്‍ജിനല്‍ കോസ്റ്റ് എന്നത് ഒരു പ്രത്യേക ലോണിന് ഒരു ധനകാര്യ സ്ഥാപനം ഈടാക്കേണ്ട ഏറ്റവും കുറഞ്ഞ പലിശ നിരക്കാണ്.
Comments are closed.