കാര്‍ഡ് വഴിയുള്ള പണമിടപാടുകള്‍ക്ക് മാഗ്നെറ്റിക് സ്ട്രൈപ് സംവിധാനം ഇല്ലാതാകുന്നു. ഇനി ഇ.എം.പി ചിപ്പ് വഴിയുള്ള ഇടപാടുകളാകും നടക്കുക. ഇതിനായുള്ള ശ്രമങ്ങള്‍ കമ്പനികള്‍ നടത്തി തുടങ്ങി. സാമ്പത്തിക തട്ടിപ്പ് തടയാന്‍ നാഷണല്‍ പേയ്മെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യയുടെതാണ് പുതിയ തീരുമാനം.
റൂപേ കര്‍ഡ് ഉപയോഗിച്ച് സൈ്വപ്പിംഗ് മെഷീനുകളിലെ പണമിടപാടുകള്‍ ഇനി ഇ.എം.വി ചിപ്പുകള്‍ വഴി മാത്രമാകും. അതായത് ജൂലൈ ഒന്നു മുതല്‍ റുപേയ് ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകളിലെ മാഗ്നറ്റിക് സ്ട്രൈപ് ഉപയോഗിച്ച് ഇന്ത്യക്കുള്ളിലെ സൈ്വപ്പിങ് മെഷീനുകളില്‍ (പിഒഎസ്) പണമിടപാട് നടത്താനാകില്ല. പകരം റൂപേ കാര്‍ഡുകളിലെ ഇ.എം.വി ചിപ്പ് തന്നെ ഉപയോഗിക്കണ്ടേി വരും.
കാര്‍ഡുകളുടെ പിന്‍വശത്തു മുകളിലായി കാണുന്ന സ്ട്രൈപ്പില്‍ ആണ് കാര്‍ഡിന്റെ വിവരങ്ങള്‍ സൂക്ഷിക്കുന്നത്. ഇത് പകര്‍ത്തി വ്യാജ കാര്‍ഡ് ഉണ്ടാക്കി തട്ടിപ്പ് നടത്തുന്നതായി കണ്ടെത്തിയിരുന്നു. ഇതോടെയാണ് ഇ. എം. വി ചിപ്പുകള്‍ കൂടി നിര്‍ബന്ധമാക്കിയത്. അതേസമയം അന്താരാഷ്ട്ര ഇടപാടുകള്‍ക്കും പ്രീപെയ്ഡ് റൂപേ കാര്‍ഡുകള്‍ക്കും മഗ്നറ്റിക് സ്ട്രൈപ്പ് സംവിധാനം തുടരും.
Comments are closed.