വിവിധ ആവശ്യങ്ങൾക്കായി ഇന്ന് വാട്സ്ആപ്പ് ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. അതിനാൽ, നമ്മുടെ ദൈനംദിന ജീവിതത്തിൽ വാട്സ്ആപ്പിൽ വളരെ വലിയ പങ്കുണ്ട്. വിവിധ വിഷയങ്ങളെക്കുറിച്ചുള്ള അറിവുകളും അറിയിപ്പുകളും നമുക്ക് വാട്സ്ആപ്പ് മുഖാന്തരമാണ് പലപ്പോഴും ലഭിക്കാറുള്ളത്. എന്നാൽ, ഇത്തരത്തിൽ ലഭിക്കുന്ന മുഴുവൻ സന്ദേശങ്ങളും യാഥാർത്ഥ്യമാകണമെന്നില്ല. ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന മെസേജിംഗ് പ്ലാറ്റ്ഫോം ആയതിനാൽ വ്യാജ സന്ദേശങ്ങളും, നിയമവിരുദ്ധ ഉള്ളടക്കങ്ങളും വാട്സ്ആപ്പ് വഴി വലിയ തോതിൽ പ്രചരിപ്പിക്കപ്പെടുന്നുണ്ട്.
ഇത്തരത്തിൽ വാട്സ്ആപ്പ് മുഖാന്തരം പ്രചരിക്കുന്ന മെസേജുകൾക്ക് പൂട്ടിടാൻ ഒരുങ്ങുകയാണ് കേന്ദ്രസർക്കാർ. ഇലക്ഷൻ സമയത്തെ വ്യാജപ്രചരണങ്ങൾ തിരഞ്ഞെടുപ്പ് ഫലത്തെ വലിയ രീതിയിൽ സ്വാധീനിക്കുന്നുണ്ടെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിൽ വ്യാജ സന്ദേശങ്ങൾ അയക്കുന്നവരെ കണ്ടെത്തി, ആവശ്യമായ നടപടികൾ സ്വീകരിക്കാനാണ് തീരുമാനം. വ്യാജ സന്ദേശങ്ങൾ ശ്രദ്ധയിൽപെടുകയാണെങ്കിൽ, സർക്കാർ ഏജൻസികൾ ആവശ്യപ്പെടുമ്പോൾ സന്ദേശങ്ങൾ ആരൊക്കെ പങ്കുവെച്ചു, ആരാണ് ആദ്യം പങ്കുവെച്ചത് തുടങ്ങിയ കാര്യങ്ങൾ അറിയിക്കാൻ വാട്സ്ആപ്പ് തയ്യാറാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, ഇത് സ്വകാര്യതാ ലംഘനമാണെന്ന് മെറ്റ അറിയിച്ചിട്ടുണ്ട്.
Comments are closed.