ഗ്ലെൻമാർക്ക് ലൈഫ് സയൻസിന്റെ ഓഹരികൾ സ്വന്തമാക്കാനൊരുങ്ങി പ്രശസ്ത സോപ്പ് നിർമ്മാണ കമ്പനിയായ നിർമ. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, ഗ്ലെൻമാർക്ക് ലൈഫ് സയൻസിന്റെ 75 ശതമാനം ഓഹരികളാണ് നിർമ ലിമിറ്റഡ് ഏറ്റെടുത്തിരിക്കുന്നത്. ഓഹരി ഒന്നിന് 615 രൂപ നിരക്കിൽ 5,5615 കോടി രൂപയാണ് കരാർ തുക. 4,000 കോടി രൂപയുടെ കടം വീട്ടാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഗ്ലെൻമാർക്ക് ഫാർമ ഓഹരികൾ വിറ്റഴിക്കാൻ തീരുമാനിച്ചത്.
റെഗുലേറ്ററി, ഷെയർ ഹോൾഡർ അംഗീകാരം എന്നിവ ഉൾപ്പെടെ പതിവ് വ്യവസ്ഥകൾക്ക് വിധേയമായാണ് ഇടപാടുകൾ നടക്കുക. മരുന്ന് നിർമ്മാണത്തിലെ രാസ സംയുക്തങ്ങൾ നിർമ്മിക്കുന്ന കമ്പനിയാണ് ഗ്ലെൻമാർക്ക് ലൈഫ് സയൻസ്. അതേസമയം, സോപ്പും അനുബന്ധ ഉൽപ്പന്നങ്ങളും നിർമ്മിക്കുന്ന കമ്പനിയാണ് നിർമ. 1969-ലാണ് നിർമ വിപണിയിലെത്തിയത്. കഴിഞ്ഞ ഏപ്രിലിൽ ഐഡ്രോപ്സും, കോൺടാക്ട് ലെൻസും നിർമ്മിക്കുന്ന കമ്പനിയായ സ്റ്റെറികോമിനെ നിർമ ഏറ്റെടുത്തിരുന്നു
Comments are closed.