ഇന്ത്യൻ വിപണിയിലും ആഗോള വിപണിയിലും പ്രത്യേക സാന്നിധ്യമായി മാറിയ സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് മോട്ടോറോള. ഇത്തവണ 5ജി സ്മാർട്ട്ഫോൺ നിരയിലേക്ക് ബഡ്ജറ്റിൽ ഒതുങ്ങുന്ന ഹാൻഡ്സെറ്റുമായാണ് മോട്ടോറോള എത്തിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, മോട്ടോറോള ജി54 5ജി ഹാൻഡ്സെറ്റാണ് കമ്പനി വിപണിയിൽ പുറത്തിറക്കിയത്. മിഡ്നൈറ്റ് ബ്ലൂ, പേൾ ബ്ലൂ, മിന്റ് ഗ്രീൻ എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിൽ എത്തുന്ന മോട്ടോറോള ജി54 5ജി ഹാൻഡ്സെറ്റുകളുടെ പ്രധാന സവിശേഷതകൾ പരിചയപ്പെടാം.
6.6 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് എൽഇഡി ഡിസ്പ്ലേയാണ് സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 120 ഹെർട്സ് റിഫ്രഷ് റേറ്റ് ലഭ്യമാണ്. മീഡിയടെക് ഡെമൻസിറ്റി 7020 പ്രോസസറിന്റെ കരുത്തിലാണ് സ്മാർട്ട്ഫോണിന്റെ പ്രവർത്തനം. ഗെയിമിംഗ് ഇഷ്ടപ്പെടുന്നവർക്ക് മികച്ച ഓപ്ഷനാണിത്. ആൻഡ്രോയിഡ് 13 അടിസ്ഥാനപ്പെടുത്തിയുള്ള ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഉള്ളത്. 50 മെഗാപിക്സൽ പ്രൈമറി ക്യാമറ, 8 മെഗാപിക്സൽ സെക്കൻഡറി ക്യാമറ എന്നിവ അടങ്ങിയതാണ് പിന്നിലെ ഡ്യുവൽ ക്യാമറ സജ്ജീകരണം. 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജിൽ വാങ്ങാൻ സാധിക്കുന്ന മോട്ടോറോള ജി54 5ജി ഹാൻഡ്സെറ്റുകളുടെ ഇന്ത്യൻ വിപണി വില 15,999 രൂപയാണ്.
Comments are closed.