ജർമ്മൻ ആഡംബര വാഹന നിർമ്മാതാക്കളായ മെഴ്സിഡസ് ബെൻസിന്റെ പുത്തൻ മോഡൽ കൂടി ഇന്ത്യൻ വിപണിയിൽ എത്തി. മെഴ്സിഡസ് ബെൻസ് ജിഎൽസിയാണ് ഇത്തവണ ഇന്ത്യയിൽ പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യൻ കമ്പനിയെ ലക്ഷ്യമിട്ട് അത്യാധുനിക ഫീച്ചറുകളുടെ പുതിയ മോഡൽ എത്തിയിട്ടുണ്ട്. മെഴ്സിഡസ് ബെൻസ് ജിഎൽസിയുടെ ബുക്കിംഗ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. പ്രധാന ഫീച്ചറുകൾ എന്തൊക്കെയെന്ന് അറിയാം.
ക്രോം- സ്റ്റാഡ് ഗ്രിൽ, സ്വേപ്റ്റ് ബാക്ക് എൽഇഡി ഹെഡ് ലാമ്പ്, 19 ഇഞ്ച് ഡ്യുവൽ ടൺ വീൽസ് സ്ഥിതിചെയ്യുന്ന പ്രധാന ആകർഷണീയത. ഇത്തവണ വാഹനത്തിന്റെ ഇന്റീരിയർ ഡിസൈനുകളിൽ കാര്യമായ മാറ്റം വരുത്തിയിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. പ്രധാനമായും രണ്ട് വേരിയന്റുകളിലാണ് മെഴ്സിഡസ് ബെൻസ് ജിഎൽസി വാങ്ങാൻ സാധിക്കുക. പെട്രോൾ എൻജിൻ, ഡീസൽ എൻജിൻ എന്നിങ്ങനെ രണ്ട് വേരിയന്റുകളാണ് ഉള്ളത്. മെഴ്സിഡസ് ബെൻസ് ജിഎൽസി 300 വേരിയന്റിന് 73.5 ലക്ഷം രൂപയും, ജിഎൽസി 220ഡി ട്രിം ലെവൽ വേരിയന്റിന് 74.5 ലക്ഷം രൂപയുമാണ് എക്സ് ഷോറൂം വില.
Comments are closed.